Posted On
date_range Updated On
date_range കപിൽ മിശ്രക്ക് ദേഹാസ്വാസ്ഥ്യം; വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞ് വീണു
ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രി കപിൽ മിശ്ര വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞ് വീണു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കൂടുതൽ അഴിമതിയാരോപണം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം. മാധ്യമ പ്രവർത്തകരോട് ഒരു മണിക്കുർ സംസാരിച്ച ശേഷമാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടത്.
കെജ്രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് മിശ്ര വാർത്താസമ്മേളനത്തിൽ ഉയർത്തിയത്. കെജ്രിവാളും കൂട്ടരും കള്ളപണം വെളുപ്പിച്ചുവെന്നും കടലാസ് കമ്പനികളിൽ നിന്ന് രണ്ട് കോടി കൈക്കുലി വാങ്ങിയെന്നായിരുന്നു മിശ്രയുടെ മുഖ്യ ആരോപണം. കഴിഞ്ഞ നാല് ദിവസമായി ആം ആദ്മി നേതാക്കൾ നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നിരാഹാര സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.