ചെന്നൈ: കോവിഡ് ബാധിച്ച് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് കോൺഗ്രസ് വർക്കിങ് പ്രസിഡൻറും കന്യാകുമാരി ലോക്സഭാംഗവുമായ എച്ച്. വസന്ത്കുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് പത്തിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ൈവകീട്ട് ഏഴുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.
1950 ഏപ്രിൽ 14ന് കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്ത് ഹരികൃഷ്ണൻ നാടാർ-തങ്കമ്മൈ ദമ്പതികളുടെ മകനായി ജനിച്ചു. കോൺഗ്രസ് തമിഴ്നാട് മുൻ അധ്യക്ഷൻ കുമരി അനന്തൻ ഉൾപ്പെടെ ആറ് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷയും തെലങ്കാന ഗവർണറുമായ തമിഴിൈസ സൗന്ദരരാജൻ മരുമകളാണ്. സെയിൽസ്മാനായി ജീവിതമാരംഭിച്ച വസന്ത്കുമാർ 1978ലാണ് 'വസന്ത് ആൻഡ് കോ' എന്ന ഹോം അപ്ലൈൻസ് വ്യാപാരശൃംഖലക്ക് തുടക്കം കുറിച്ചത്.
'വസന്ത് ടി.വി' മാനേജിങ് ഡയറക്ടറാണ്. കന്യാകുമാരിയിൽ സംസ്കാരചടങ്ങ് നടക്കും.
ഭാര്യ: ജെഫ്റിൻ. മക്കൾ: വിജയ്വസന്ത്, വിനോദ്കുമാർ, തങ്കമലർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.