Posted On
date_range Updated On
date_range പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം
ബംഗളൂരു: പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് കന്നഡ ടെലിവിഷൻ നടി ചേതന രാജിന് ദാരുണാന്ത്യം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മെയ് 16ന് നടത്തിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള 'ഫാറ്റ് ഫ്രീ' ശസ്ത്രക്രിയക്കിടെയാണ് മരണം.
ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞു കൂടിയതിനെ തുടർന്നാണ് 21കാരിയായ നടിയുടെ അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
മകളുടെ അകാലമരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന ചേതനയുടെ മാതാപിതാക്കളുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളിൽ ചേതന രാജ് അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.