കന്നട നടൻ ഉപേന്ദ്ര പുതിയ പാർട്ടിയുണ്ടാക്കുന്നു 

ബം​ഗ​ളൂ​രു: ക​ന്ന​ട ന​ട​ൻ ഉ​പേ​ന്ദ്ര റാ​വു പു​തി​യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കും. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും ക​ഴി​വു​ള്ള​വ​രാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ​ന്നും ഉ​പേ​ന്ദ്ര പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ സ്വ​ന്തം റി​സോ​ർ​ട്ടി​ലേ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 

അ​മി​ത് ഷാ​യു​ടെ ബം​ഗ​ളൂ​രു സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഉ​പേ​ന്ദ്ര ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 
സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്, പി​ന്ന​ണി​ഗാ​യ​ക​ൻ എ​ന്നി​ങ്ങ​നെ സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും തി​ള​ങ്ങി​യി​ട്ടു​ള്ള ഉ​പേ​ന്ദ്ര വ​ലി​യ ആ​രാ​ധ​ക വൃ​ന്ദ​മു​ള്ള താ​ര​മാ​ണ്. കാ​ക്കി നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മ​ണി​ഞ്ഞാ​ണ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​നോ​ടൊ​പ്പ​മാ​ണ് താ​നെ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് കാ​ക്കി വ​സ്ത്ര​മ​ണി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kannada actor Upendra says he will launch political party-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.