Posted On
date_range Updated On
date_range കമലേഷ് തിവാരിയെ 15 തവണ കുത്തിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
ലഖ്നോ: ഹിന്ദുസമാജ് പാർട്ടി നേതാവ് കമേഷ് തിവാരിയെ വെടിവെക്കുന്നതിന് മുമ്പ് 15 തവണ കുത്തിയെന്ന് പോസ് റ്റ്മാർട്ടം റിപ്പോർട്ട്. തിവാരിയുടെ കഴുത്ത് മുതൽ നെഞ്ച് വരെയാണ് കുത്തുകളേറ്റിരിക്കുന്നത്. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുത്തിയതിന് ശേഷം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കമലേഷ് തിവാരിയുടെ തലയോട്ടിക്ക് പിന്നിൽ നിന്ന് പോയിൻറ് 32 ബുള്ളറ്റ് ഡോക്ടർമാർ പോസ്റ്റമാർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഖ്നോവിലെ നാകാ ഹിൻഡോല ഏരിയയിലാണ് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്.
കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾ ഉൾപ്പടെ ഏഴ് പേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.