കമൽഹാസൻ 

രാജ്യസഭ തെരഞ്ഞെടുപ്പ്: ക​മ​ൽ​ഹാ​സ​ൻ നാമനിർദേശപത്രിക സമർപ്പിക്കുക ‘തഗ് ലൈഫ്’ റിലീസിന് ശേഷം

ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് ന​ട​നും ‘മ​ക്ക​ൾ നീ​തി മ​യ്യം’ പ്ര​സി​ഡ​ന്റു​മാ​യ ക​മ​ൽ​ഹാ​സ​ൻ നീട്ടി. ക​മ​ൽ​ഹാ​സന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ മണിരത്നം ചിത്രം 'തഗ് ലൈഫി'ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിർദേശപത്രിക സമർപ്പിക്കുക. മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂൺ അഞ്ചിനാണ് പ്രദർശനത്തിന് എത്തുന്നത്. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കമൽഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. കന്നഡ ഭാഷ തമിഴിൽ നിന്നും ഉത്ഭവിച്ചതാണെന്ന കമൽഹാസന്‍റെ അവകാശവാദമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പരാമർശത്തിനെതിരെ രംഗത്തുവന്ന കന്നഡ സിനിമ വ്യവസായം തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാദ പരാമർശത്തിൽ കമൽഹാസൻ മാപ്പ് പറയണമെന്നാണ് ആവശ്യം. എന്നാൽ, മാപ്പ് പറയില്ലെന്ന നിലപാടിലാണ് കമൽഹാസൻ.

ന​ട​നും ‘മ​ക്ക​ൾ നീ​തി മ​യ്യം’ പ്ര​സി​ഡ​ന്റു​മാ​യ ക​മ​ൽ​ഹാ​സ​നും ക​വ​യി​ത്രി​യും എ​ഴു​ത്തു​കാ​രി​യും പാ​ർ​ട്ടി വ​ക്താ​വു​മാ​യ സ​ൽ​മ​യുമാണ് ഡി.​എം.​കെയിൽ നിന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നി​ല​വി​ലെ രാ​ജ്യ​സ​ഭാം​ഗം അ​ഡ്വ. പി. ​വി​ൽ​സ​ൺ, സേ​ലം മു​ൻ എം.​എ​ൽ.​എ എ​സ്.​ആ​ർ. ശി​വ​ലിം​ഗം എ​ന്നി​വ​രാ​ണ് മ​റ്റു ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ. നിയമസഭയിലെ എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണം വെച്ച് ഡി.​എം.​കെ സ​ഖ്യ​ത്തി​ന് നാ​ലും അ​ണ്ണാ ഡി.​എം.​കെ-​ബി.​ജെ.​പി സ​ഖ്യ​ത്തി​ന് ര​ണ്ട് സീ​റ്റു​ക​ളും ല​ഭി​ക്കും.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം ഡി.​എം.​കെ സ​ഖ്യ​ത്തി​ന് പരസ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ബി.​ജെ.​പി നേ​താ​വ് കെ. ​അ​ണ്ണാ​മ​ലൈ ജ​ന​വി​ധി തേ​ടി​യ കോ​യ​മ്പ​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ക​മ​ൽ​ഹാ​സ​ൻ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യെ തോ​ൽ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​യ​മ്പ​ത്തൂ​ർ സീ​റ്റ് ഡി.​എം.​കെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യി ക​മ​ൽ​ഹാ​സ​ന് ഡി.​എം.​കെ രാ​ജ്യ​സ​ഭ സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി.

2018ലാ​ണ് ക​മ​ൽ​ഹാ​സ​ൻ മ​ക്ക​ൾ നീ​തി മ​യ്യം രൂ​പീകരി​ച്ച് സജീവ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. 2021ലെ ​നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​യു​ടെ വാ​ന​തി ശ്രീ​നി​വാ​സ​നോ​ട് ക​മ​ൽ​ഹാ​സ​ൻ കു​റ​ഞ്ഞ വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Tags:    
News Summary - Kamal Haasan postpones Rajya Sabha nomination filing amid Kannada row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.