കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഫെബ്രുവരി 12ന് 

ചെ​ന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്. രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാമപുരനാഥപുരത്തുനിന്നും സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമൽഹാസൻ അറിയിച്ചത്. ഫെ​ബ്രു​വ​രി 21 മു​ത​ൽ താ​ൻ ത​മി​ഴ്നാ​ട് മു​ഴു​വ​നാ​യി സ​ന്ദ​ർ​ശി​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചിരുന്നു.

സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. സ്വദേശമായ രാമനാഥപുരത്തുനിന്നും ആരംഭിച്ച് മധുര, ദിണ്ടിഗൽ, ശിവഗംഗ എന്നിവടങ്ങളിലെ ജനങ്ങളെ കൂടി സന്ദർശിച്ച ശേഷമായിരിക്കും ആദ്യഘട്ടം പൂർത്തിയാക്കുകയെന്ന് കമൽഹാസനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. 

Tags:    
News Summary - Kamal Haasan to announce political party’s name on February 21ന്-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.