Posted On
date_range Updated On
date_range കലേശ്വർ പദ്ധതി മഹാരാഷ്ട്ര തെലങ്കാനക്ക് നൽകുന്ന സമ്മാനം -ഫട്നാവിസ്
മുംബൈ: മഹാരാഷ്ട്ര ജനത തെലങ്കാനക്ക് നലകുന്ന സമ്മാനമാണ് കലേശ്വർ ജലസേചന പദ്ധതിയെന്ന് മഹാരാഷ്ട്ര മുഖ്യമന് ത്രി ദേവേന്ദ്ര ഫട്നാവിസ്.
കലേശ്വർ ലിഫ്റ്റ് ഇറിഗേഷൻ േപ്രാജക്ട് തെലങ്കാന പൂർത്തീകരിച്ചത് റെക്കോ ർഡ് വേഗതയിലാണ്. പദ്ധതി തെലങ്കാനയുടെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കലേശ്വരത്തെ മെഡിഗദ്ദ അണക്കെട്ടിൽ തുടങ്ങിയ പദ്ധതി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു.
മെഡിഗദ്ദ അണക്കെട്ടിൽ നടന്ന യാഗത്തിൽ തെലങ്കാന മുഖ്യമന്ത്രി ഭാര്യയോടൊപ്പമാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.