Posted On
date_range Updated On
date_range സൗമ്യ വധം: വെള്ളിയാഴ്ച സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് കട്ജു
ന്യൂഡൽഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സുപ്രീംകോടതി മുമ്പാകെ ഹാജരാകുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് കോടതി മുമ്പാകെ ഹാജരായി തെൻറ ഭാഗം വിശദീകരിക്കുമെന്നാണ് കട്ജു ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
നേരത്തെ സൗമ്യ കേസിലെ പ്രതിയുടെ വധശിക്ഷ കോടതി ജീവപര്യന്തമാക്കിയത് തെറ്റാണെന്നും ജഡ്ജിമാർക്ക് പിഴവുപറ്റിയെന്നും കട്ജു പ്രതികരിച്ചിരുന്നു.
ഇതേ തുടർന്ന് കട്ജു കോടതിയിൽ ഹാജരായി കേസിൽ വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.