ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖേഹാര്‍ നാലിന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. ഖേഹാറിനെ സുപ്രീംകോടതിയുടെ 44ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. അടുത്ത ജനുവരി നാലിന് അദ്ദേഹം സ്ഥാനമേല്‍ക്കും. 2017 ജനുവരി മൂന്നിനാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ വിരമിക്കുന്നത്. സിഖ് സമുദായക്കാരനായ ആദ്യ ചീഫ് ജസ്റ്റിസാണ് ഖേഹാര്‍.

കേന്ദ്ര സര്‍ക്കാറിന്‍െറ ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ റദ്ദാക്കാന്‍ നടപടിയെടുത്ത ഭരണഘടനാ ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു. 2017 ആഗസ്റ്റ് 28 വരെ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി തുടരാം. 2011 സെപ്റ്റംബര്‍ 13നാണ് സുപ്രീംകോടതി ജഡ്ജിയായത്. ജസ്റ്റിസ് ഖേഹാറിന്‍െറ നേതൃത്വത്തിലെ  ബെഞ്ചാണ് കഴിഞ്ഞ ജനുവരിയില്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.


 

Tags:    
News Summary - Justice Jagdish Singh Khehar appointed CJI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.