രാജ്യത്ത്​ സ്​കൂളുകളിൽ ജങ്ക്​ ഫുഡിന്​ നിരോധനം

ന്യൂഡൽഹി: സ്​കൂളുകളിൽ മൊബൈൽ ഫോൺ പൂർണമായി കേരള സർക്കാർ വിലക്കിയതിനൊപ്പം കുട്ടികളുടെ ശാരീരികാരോഗ്യ സംരക് ഷണത്തിന്​ ദേശീയതലത്തിൽനിന്ന്​ മറ്റൊരു ശുഭവാർത്ത. പോഷകാംശം കുറഞ്ഞ, കൃത്രിമ രുചിക്കൂട്ടുകൾ കൊണ്ട്​ തയാറാക് കുന്ന ‘ജങ്ക്​ ഫുഡ്​’ ഇനങ്ങൾ സ്​കൂൾ പരിസരത്തും കാൻറീനിലും ഹോസ്​റ്റലുകളിലും നിരോധിക്കാൻ തിരുമാനം. കൂടിയ അളവ ിൽ കൊഴുപ്പും മധുരവും ഉപ്പ​ും പുളിയും ഉപയോഗിച്ച്​ നാവിനുമാത്രം തൃപ്​തി നൽകുന്ന ഇനങ്ങളാണ്​ ജങ്ക്​ഫുഡ്​. പാക് കറ്റിലും കുപ്പികളിലുമായി എത്തുന്ന ഇത്തരം ഭക്ഷണ ഇനങ്ങൾക്ക്​ അടുത്തമാസം ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നേക്കും. ജങ്ക്​ ഫുഡ്​ വിൽക്കുന്നതും വിതരണം ചെയ്യുന്നതും മാത്രമല്ല, അതേക്കുറിച്ച പരസ്യങ്ങൾക്കുമുണ്ട്​ വിലക്ക്​.

കേ​ന്ദ്ര ഭക്ഷ്യസുരക്ഷ- -ഗുണനിലവാര അതോറിറ്റി(എഫ്​.എസ്​.എസ്​.എ.ഐ)യാണ്​ ഇതുസംബന്ധിച്ച കരട്​ വിജ്​ഞാപനം ഇറക്കിയത്​. ​ സ്​കൂൾ വിദ്യാർഥികളിലെ അനാരോഗ്യ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കുന്നിന് ഫുഡ്​ സേഫ്​റ്റി ആൻഡ്​ ​സ്​റ്റാ​ൻഡേർഡ്​ അതോറിറ്റി റെഗുലേഷൻസ്​ 2019 പ്രകാരമാണ്​ നടപടി. സ്കൂളുകൾക്ക്​ 50 മീറ്റർ ചുറ്റളവിലും, സ്​കൂൾ കാൻറീൻ, ഹോസ്​റ്റൽ, സ്​കൂൾ കായിക മേള നടക്കുന്ന സ്​ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം ഭക്ഷണ സാധനങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ, അവ​യെക്കുറിച്ച്​ പരസ്യം നൽകുകയോ അരുത്​. പാഠപുസ്​തകങ്ങളുടെ പുറംചട്ടയിലോ, സ്​കൂളുകളിൽനിന്നും വിതരണം ചെയ്യുന്ന സാധനങ്ങളിലോ, സ്​കൂൾ ഉപകരണങ്ങളിലോ ഇവയുടെ പരസ്യമോ, ലോഗോയൊ പാടില്ല.

സംസ്​ഥാന ഭക്ഷ്യസാധന ​അതോറിറ്റി പരിശോധന നടത്തി വിൽപന തടയുകയും നടപടി സീകരിക്കുകയും ചെയ്യണ​ം. സ്​കൂൾ അധികാരികളും ഇത്തരം ഭക്ഷണ സാധനങ്ങൾ ലഭ്യമല്ലെന്ന്​ ഉറപ്പുവരുത്തണമെന്ന്​ ഫുഡ്​ സേഫ്​റ്റി ആൻഡ്​ ​സ്​റ്റാ​ൻഡേർഡ്​ അതോറിറ്റി ഓഫ്​ ഇന്ത്യ സി.ഇ.ഒ പവൻ അഗർവാൾ നിർദേശിച്ചു. ജങ്ക്​ ഫുഡിൽ ആകർഷിക്കപ്പെടുന്ന കുട്ടികളിൽ വിശപ്പില്ലായ്​മയും പോഷകാഹാരക്കുറവും വർധിച്ചുവരുന്നുവെന്ന പഠനങ്ങൾക്കിടെയാണ്​ കേന്ദ്രനിർദേശം.

കുട്ടികൾക്കിടയിൽ പ്രമേഹവും പൊണ്ണത്തടിയും വർധിക്കുന്നുവെന്നാണ്​ വിവിധ പഠനങ്ങൾ. ലോക ഒബീസിറ്റി ​ഫെഡറേഷ​​െൻറ കണക്കു പ്രകാരം 2030 ആകു​േമ്പാൾ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം 2.74 കോടി കവിയും. ജനസംഖ്യക്കൊപ്പം പൊണ്ണത്തടിയിലും ചൈന മാത്രമാണ്​ ഇന്ത്യക്ക്​ മുന്നിൽ. ഉപഭോക്​തൃ മധ്യവർഗത്തി​​െൻറ സന്തതിയാണ്​ പൊണ്ണത്തടി. ജനസംഖ്യയിൽ 35 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണെന്നിരിക്കേ, ജങ്ക്​ ഫുഡ്​ നിയന്ത്രണം ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ്​ വിലയിരുത്തുന്നത്​.

ചിപ്​സ്​, ബർഗർ ഒൗട്ടാകും

കുപ്പിയിൽ അടച്ച പാനീയങ്ങൾ, കാറ്റുനിറച്ച്​ പാക്കറ്റിലാക്കിയ ഉരുളക്കിഴങ്ങ്​ ചിപ്​സ്​ പോലുള്ളവ, ബർഗർ, പിസ തുടങ്ങിയവക്കാണ്​ വിലക്ക്​ വരുന്നത്​.

Tags:    
News Summary - Junk food ban in Indian schools - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.