Posted On
date_range Updated On
date_range ജൂനിയർ ഡോക്ടറുടെ കൊലപാതകം: സന്ദീപ് ഘോഷുമായി ബന്ധമുള്ള ഡോക്ടറെ ചോദ്യം ചെയ്തു
ന്യൂഡൽഹി: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷുമായി അടുത്ത ബന്ധമുള്ള ഡോക്ടറെ സി.ബി.ഐ ചോദ്യം ചെയ്തു. ബർദ്വാൻ മെഡിക്കൽ കോളജിൽ നിന്ന് വിദൂര സ്ഥലത്തേക്ക് മാറ്റിയ ബിരുപക്ഷ ബിശ്വാസിനെയാണ് ചോദ്യം ചെയ്തത്.
ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജിൽ ബിശ്വാസുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിശ്വാസ്, അവിക് ദേ, രഞ്ജിത് സാഹ എന്നീ ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.