ലോയയുടെ മരണകാരണം ഹൃദയാഘാതമല്ലെന്ന് 

ന്യൂഡൽഹി: ജഡ്ജി ലോയക്ക് ഹൃദയാഘാതം ഉണ്ടായതായി ഇ.സി.ജിയിൽ വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം തലവന്‍ ആര്‍കെ ശര്‍മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. എയിംസ് കാർഡിയോളജി വിഭാഗം പ്രൊഫസറായിരുന്ന ഡോ ഉപേന്ദ്ര കൗശലും ലോയയുടെ മരണകാരണം ഹൃദയാഘാതമാണെന്ന മഹാരാഷ്ട്ര സർക്കാർ വാദത്തോട് വിയോജിച്ചു.

ഇരു അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് മരണം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേസിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ വാദം ഇന്നും രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. കേസിൽ വെള്ളിയാഴ്ച വാദം തുടരും.

Tags:    
News Summary - Judge Loya did not die of heart attack-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.