Posted On
date_range Updated On
date_range ഒറ്റ ഡോസ് വാക്സിൻ കുട്ടികളിൽ പരീക്ഷണത്തിന് അനുമതി തേടി ജോൺസൺ ആന്‍റ് ജോൺസൺ
ന്യൂഡൽഹി: രാജ്യത്ത് നേരത്തെ അനുമതി ലഭിച്ച കോവിഡ് ഒറ്റ ഡോസ് വാക്സിൻ 12-17 പ്രായക്കാരിൽ പരീക്ഷണത്തിന് ജോൺസൺ ആന്‍റ് ജോൺസൺ അനുമതി തേടി. കോവിഡ് ബാധിതരിൽ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ചതാണ് അമേരിക്കൻ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് വാക്സിൻ. ആഗസ്റ്റ് ഏഴിനാണ് ഇന്ത്യയിൽ ഇതിന് അനുമതി ലഭിച്ചത്. 18വയസ്സിന് മുകളിലുള്ളവരിൽ ഉപയോഗത്തിന് നൽകിയ അനുമതി കുട്ടികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ് പരീക്ഷണം നടത്തുന്നത്.
കോവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക്, മോഡേണ എന്നിവയാണ് രാജ്യത്ത് മുതിർന്നവരിൽ അനുമതി ലഭിച്ച മറ്റു വാക്സിനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.