Posted On
date_range Updated On
date_range ജോലി നഷ്ടമായി; മധ്യപ്രദേശിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
ഭോപ്പാൽ: തൊഴിൽ നഷ്ടമായതിനെ തുടർന്ന് മധ്യപ്രദേശിൽ നാലംഗ കുടുംബവും ആത്മഹത്യ ചെയ്തു. അഭിഷേക് സക്സേന(45), ഭ ാര്യ പ്രീതി സക്സേന(42), ഇരട്ട കുട്ടികളായ അദ്വൈത്, അനന്യ എന്നിവരെയാണ് മരിച്ച നിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയത്.
ഇന്ദോറിലെ ഒരു റിസോർട്ടിൽ നിന്നാണ് നാല് പേരുടെയും മൃതദേഹം കണ്ടെടുത്തത്. ഓൺലൈൻ ട്രേഡിങ്ങിലൂടെയും ഇവർക്ക് വൻ തുക നഷ്ടമായെന്ന് സംശയമുണ്ട്. അഭിഷേകിൻെറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് അഭിഷേകിൻെറ ജോലി നഷ്ടമായിരുന്നു. അഭിഷേകിൻെറ ഭാര്യക്ക് ഇ-കോമേഴ്സ് കമ്പനിയിൽ ജോലിയുണ്ടെങ്കിലും ഇവരുടെ ദൈനംദിന ചെലവുകൾക്ക് ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം മതിയായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.