ജെ.എൻ.യുവിൽ മുഖംമറച്ചെത്തിയത്​ താനല്ല; വിഡിയോക്കെതിരെ കോമൾ ശർമ

ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥികൾക്കെതിരെ ആക്രമണം നടത്തിയ മുഖംമൂടി സംഘത്തിലുള്ള വനിത താന​ല്ലെന്ന വാദവുമായി എ.ബി.വി.പി നേതാവ്​ കോമൾ ശർമ​. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള മുഖം മറച്ച യുവതി താനല്ലെന്നും മ നഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി കോമൾ ശർമ ദേശീയ വനിതാ കമീഷന്​ പരാതി നൽകി.

വ്യാജ പ്രചരണതിന്​ പിന്നിൽ അക്രമിയെന്ന്​ മുദ്രകുത്താനുള്ള മനഃപൂർവ്വ ശ്രമമാണ്​. അപകീർത്തികരമായ സംഭവം ത​െന്ന മാനസികമായി തകർത്തു. ആശങ്കയറിച്ച്​ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിരവധി ഫോൺകോളുകളാണ്​ ലഭിക്കുന്നതെന്നും കോമൾ ​ പരാതിയിൽ പറയുന്നു.

​എ.ബി.വി.പി നേതാവായ കോമൾ ശർമ ഡൽഹി സർവകലാശാലയിലെ ദൗലത്​ റാം കോളജിലെ വിദ്യാർഥിയാണ്​. ജെ.എൻ.യുവിൽ അതിക്രമിച്ചു കയറിയ സംഘത്തിൽ ചെക്ക്​ ടീഷർട്ടും ജീൻസും ധരിച്ച്​ നീല സ്​കാർഫുകൊണ്ട്​ മുഖം മറച്ച വനിത കോമൾ ശർമയാണെന്ന്​ പ്രചരിച്ചിരുന്നു. അക്രമം നടന്ന ജനുവരി അഞ്ചിന്​ രാത്രിമുതൽ കോമളി​​​െൻറ മൊബൈൽ ഫോൺ ഓഫാണ്​. എ.ബി.വി.പി നേതാക്കളായ കോമൾ, അക്ഷയ്​ അശ്വതി, റോഹിത്​ ഷാ എന്നിവർ ഒളിവിലാണെന്നാണ്​ പൊലീസ്​ പറയുന്നത്​.

ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയാണ്​ അക്രമികളിലൊരാളെന്ന്​ കഴിഞ്ഞ ദിവസം പൊലീസ്​ അറിയിച്ചിരുന്നു. സംഭവത്തിൽ ഇവരുൾപ്പെടെ നിരവധി പേർക്ക്​ പൊലീസ്​ ഹാജരാകൽ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

Tags:    
News Summary - JNU Attack Video, DU Student Komal Sharma Writes to NCW - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.