Posted On
date_range Updated On
date_range അതിർത്തിയിൽ വീണ്ടും പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനം
ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്ച രാവിലെ 6:45ന് രജൗരി സെക്ടറിലെ ചിത്തി ബാക്റി എരിയയിലാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. 82 എം.എം, 120 എം.എം മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.
അതേസമയം, പാകിസ്താെൻറ പ്രകോപനത്തിനെതിരെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രജൗരി ഗാർഡിനിൽ ഇന്നലെ പാക്സ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താെൻറ ഭാഗത്ത് നിന്ന് വീണ്ടും വെടിനിർത്തൽ കരാർ ലംഘനം ഉണ്ടാവുന്നത്.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നൗഷേരയിലെ 51 സ്കൂളുകളും മഞ്ചകോട്ടയിലെ 36 സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.