Posted On
date_range Updated On
date_range തീവ്രവാദികളുമായി ഏറ്റുമുട്ടൽ: സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. തീവ്രവാദികൾ നടത്തിയ വെടിവെപ്പിനിടെ ഒരു സാധാരണക്കാരനും ജീവൻ നഷ്ടമായിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഇന്ത്യൻ സൈന്യത്തിെൻറ 50 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ഏറിയുകയായിരുന്നു. തുടർന്ന് സൈന്യത്തിന് നേരെ വെടിവെക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് സൈനികന് ജീവൻ നഷ്ടമായത്.
റമദാൻ മാസത്തിൽ ഗവർണർ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ആക്രമണമുണ്ടാവുന്നത്. സൈന്യത്തിന് നേരെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്നും സാധാരണക്കാരായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുമെന്നും അഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.