Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ വധിച്ചു; സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപുരയിൽ സുരക്ഷസേന സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. വെടിെവപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.
സത്പൊഖ്റാൻ ഏരിയയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സി.ആർ.പി.എഫിെൻറ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്. തീവ്രവാദികൾ വെടിവെപ്പ് തുടങ്ങിയതോടെ കൂടുതൽ സൈനികർ എത്തുകയും പ്രദേശം വളയുകയുമായിരുന്നു.
തിങ്കളാഴ്ച ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഹിസ്ബുൽ തീവ്രവാദികളെ വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.