ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിലെ റാനിയ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു. വ്യാഴാ ഴ്​ച പുലർച്ചെ റാനിയ മേഖലയിലെ മരോൻബിർ ഗ്രാമത്തിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

ഗ്രാമത്തിൽ മാവോയിസ്​റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ പ്രത്യേക സേനയായ കോ​ബ്ര ട്രൂപ്പ്​ നടത്തിയ തെരച്ചിലിനിടയിലാണ്​ വെടിവെപ്പുണ്ടായത്​. ഏറ്റുമുട്ടലിൽ ഒരു മാവോവാദി കൊല്ല​പ്പെട്ടുവെന്നും തോക്കുൾ​പ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു​വെന്നും സേന അറിയിച്ചു. സമീപപ്രദേശങ്ങളിൽ തെരച്ചിൽ തുടരുകയാണ്​.

Tags:    
News Summary - Jharkhand one naxal killed in encounter- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.