Posted On
date_range Updated On
date_range ഫോണിൽ വഴക്കിട്ടതിന് ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ബി.എസ്.എഫ് ജവാൻ സ്വയം നിറയൊഴിച്ചു
ജയ്പൂർ: ഫോണിൽ വഴക്കിട്ടതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് ജവാനും ജീവനൊടുക്കി. ബി.എസ്.എഫ് ജവാൻ 28കാരനായ രാജേന്ദ്ര യാദവ് ആണ് ജീവനൊടുക്കിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് രാജേന്ദ്ര ജീവനൊടുക്കിയത്.
ജമ്മു കശ്മീരിലെ കുപ്വാരയിലായിരുന്നു ജവാൻ സേവനമനുഷ്ഠിച്ചിരുന്നത്. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്റോർ ജില്ലയിലെ ധീർപൂർ ഗ്രാമത്തിലാണ് സ്വദേശം. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ച സമയം ഭാര്യ അൻഷു യാദവും (24) രാജേന്ദ്രയും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ അൻഷു ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭാര്യയുടെ മരണം നാട്ടിൽനിന്ന് വിളിച്ചറിയിച്ചതോടെ രാജേന്ദ്രയും ജീവനൊടുക്കുകയായിരുന്നു. എട്ടു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.