Posted On
date_range Updated On
date_range അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഇന്ത്യൻ ജവാൻ മരിച്ചു
ശ്രീനഗർ: കശ്മീർ അതിർത്തിയിൽ പാക് സൈനികർ നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ ജവാൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ജമ്മു കശ്മീരിലെ നൗഷേര മേഖലയിലെ അതിർത്തിയിലാണ്പാക് സൈനികർ വീണ്ടും വെടിനിർത്തൽ ലംഘനം നടത്തിയത്.
അതിർത്തി പ്രദേശങ്ങളിൽ പാക് റെഞ്ചേഴ്സിൻറെ ഷെൽ വർഷവും മോർട്ടാർ ആക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സൈനികർ സഞ്ചരിച്ച ട്രക്കിനുനേരെ പാക്ഷെൽ പതിച്ചാണ് ജവാൻമാർക്ക് പരിക്കേറ്റത്.
പൂഞ്ചിലെ ഗാട്ടി മേഖലയിൽ സലോത്രി, ബൽനോയ്, സാഗ എന്നിവിടങ്ങളിൽ കനത്ത വെടിവെപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് കൃഷ്ണ ഗാട്ടിയിലെയും പൂഞ്ച് മേഖലയിലെയും അതിർത്തികളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.