23 ശതമാനം ജന്‍ധന്‍ അക്കൗണ്ടുകളും കാലി

ന്യൂഡല്‍ഹി: നിക്ഷേപം വര്‍ധിച്ചിട്ടും 23 ശതമാനം ജന്‍ധന്‍ അക്കൗണ്ടുകളും കാലിയാണെന്ന് ധനകാര്യ മന്ത്രാലയ രേഖ. ആകെയുള്ള അക്കൗണ്ടുകളുടെ അഞ്ചിലൊന്നു വരുമിത്. ഡിസംബര്‍ ഒന്നിനും ഏഴിനുമിടയില്‍ 25.8 കോടി രൂപ മാത്രമാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയതെന്നും മന്ത്രാലയത്തിന്‍െറ രേഖ പറയുന്നു.
മുന്തിയ നോട്ട് അസാധുവാക്കിയതിന്‍െറ അടുത്ത ദിവസം മുതല്‍, 30 ദിവസംകൊണ്ട് 29,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടില്‍ എത്തിയത്. ഇതോടെ, അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 74,609.50 കോടിയായി. അസാധുവാക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ, അക്കൗണ്ടുകളിലെ നിക്ഷേപം കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് തോത് കുറയുകയാണെന്നും രേഖകളില്‍നിന്ന് വ്യക്തമാവുന്നു. ബാങ്കിങ് സാര്‍വത്രികമാക്കുന്നതിന്‍െറ ഭാഗമായി 2014ലാണ് ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്.
Tags:    
News Summary - jandhan account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.