Posted On
date_range Updated On
date_range രാജ്യത്തെ ആദ്യ കാർബൺ രഹിത പഞ്ചായത്തായി ജമ്മു-കശ്മീരിലെ പല്ലി
ശ്രീനഗർ: രാജ്യത്തെ ആദ്യ കാർബൺ രഹിത പഞ്ചായത്തായി ജമ്മു-കശ്മീർ അതിർത്തി ജില്ലയായ സാംബയിലെ പല്ലി മാറി. 500 കിലോ വാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെയാണ് ഇത് യാഥാർഥ്യമായത്.
റെക്കോഡ് വേഗത്തിൽ, മൂന്നാഴ്ചകൊണ്ടാണ് ഇത് സ്ഥാപിച്ചത്. കാർബൺ രഹിത സന്ദേശം നൽകി പല്ലി രാജ്യത്തിന് വഴികാട്ടിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 6408 സ്ക്വയർ മീറ്ററിൽ സ്ഥാപിച്ച 1500 സൗരോർജ പാനലുകൾ വഴി 340 വീടുകൾക്ക് വൈദ്യുതി ലഭിക്കും. ആദ്യ ഘട്ടത്തിൽ കൃഷി ആവശ്യത്തിനായി 10 സൗരോർജ പമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.