Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സൈനികരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക ദൈത്യസേനയിലെ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കശ്മീരിലെ വനമേഖലയായ സലൂര സോപ്പോറിലെ മർവാൽ മേഖലയിലായിരുന്നു ആദ്യം ഏറ്റുമുട്ടൽ ആരംഭിച്ചത്.
പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നവംബർ ഏഴിന് കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈനികരുമായുണ്ടായ കനത്ത വെടിവെപ്പിൽ ഭീകരൻ കൊല്ലപ്പെടുകയും സൈനിക ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നവംബർ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെടുകയും ഗ്രാമീണന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.