അലങ്കാനല്ലൂർ ജെല്ലിക്കെട്ട്​ കാണാൻ ആയിരങ്ങൾ; മത്സരവിജയികൾക്ക്​ സമ്മാനമഴ

ചെന്നൈ: പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച അലങ്കാനല്ലൂർ ജെല്ലിക്കെട്ട്​ ഉത്സവത്തിൽ ആഹ്ലാദാരവം. ലോകപ്രസിദ്ധമായ ജെല്ലിക്കെട്ട്​ കാണാൻ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ആയിരക്കണക്കിനാളുകളാണ്​ മധുര യിലേക്ക്​ ഒഴുകിയത്​. വ്യാഴാഴ്​ച രാവിലെ എ​േട്ടാടെ ജില്ല കലക്​ടർ എസ്​. നടരാജ​​​െൻറ നേതൃത്വത്തിൽ മത്സരാർഥികൾ സത ്യപ്രതിജ്ഞ ചെയ്​തു. ഇതിനുശേഷം കോടൈ മുനിസാമി ക്ഷേത്രത്തി​നു മുന്നിൽ ‘വാടിവാസലി’ലൂടെ മൂന്ന്​ കോവിൽ കാളകളെ ചുവന്ന പരവതാനിയിലൂടെ ആനയിച്ച്​ മൈതാനത്തിലേക്ക്​ ഇറക്കിവിട്ടു. തുടർന്ന്​ തമിഴ്​നാട്​ റവന്യൂ മന്ത്രി ആർ.പി. ഉദയകുമാർ ഹരിത പതാക വീശി മത്സരം ഉദ്​ഘാടനം ചെയ്​തു.

700ലധികം കാളകളും 714 മാടുപിടി വീരൻമാരുമാണ്​ മത്സരത്തിൽ പ​െങ്കടുത്തത്​. അരലക്ഷം കാണികൾക്ക്​ ഇരിക്കാവുന്നവിധത്തിൽ താൽക്കാലിക ഗാലറികൾ പണിതു. വിദേശരാജ്യങ്ങളിൽനിന്നെത്തിയവർക്ക്​ പ്രത്യേക ഗാലറി ഒരുക്കിയിരുന്നു. ഒാരോ മണിക്കൂറിലും യൂനിഫോം ധരിച്ച 75ഒാളം വീരൻമാർ അടങ്ങുന്ന ടീമിനെയാണ്​ കളത്തിലിറക്കിയത്​. കാളകളുടെ കൊമ്പുകളും വാലും പിടിക്കുന്ന യുവാക്കളെ സംഘാടകർ മൈതാനത്തിൽനിന്ന്​ പുറത്താക്കിയിരുന്നു. വീരൻമാർക്ക്​ പിടികൊടുക്കാതെ കുതറിയോടുന്ന കാളകളുടെ ഉടമകൾക്കും അര ലക്ഷം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ്​ നൽകിയത്​.

കാർ, ബുള്ളറ്റ്​, ബൈക്കുകൾ, സ്വർണം-വെള്ളി നാണയങ്ങൾ, പട്ടുസാരികൾ തുടങ്ങിയ ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങളാണ്​ വിതരണം ചെയ്​തത്​. മൈതാനത്തി​​​െൻറ വിവിധയിടങ്ങളിലായി മെഗാസ്​ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്​തു. മത്സരം വൈകീട്ട്​ അഞ്ചുമണി വരെ തുടർന്നു. 40 പേർക്ക്​ പരിക്കേറ്റു. മികച്ച വീരനായി അലങ്കാനല്ലൂർ രഞ്​ജിത്​കുമാർ തിരഞ്ഞെടുക്കപ്പെട്ടു. കാർത്തിക്കി​​​െൻറ കാളയെയാണ് മികച്ച ​ ‘ജെല്ലിക്കെട്ട്​’ കാളയായി പ്രഖ്യാപിച്ചത്​. ഇരുവർക്കും മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വകയായി കാർ സമ്മാനമായി നൽകി. 2014ൽ സുപ്രീംകോടതി ജെല്ലിക്കെട്ട്​ നിരോധി​െച്ചങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന്​ കേന്ദ്ര സർക്കാർ ഒാർഡിനൻസ്​ ഇറക്കി അനുമതി നൽകുകയായിരുന്നു.

Full View
Tags:    
News Summary - Jallikattu start in Tamil Nadu, more than 100 injured so far -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.