Posted On
date_range Updated On
date_range വാറങ്കല്‍ ജയിലില്‍നിന്ന് രണ്ടു തടവുകാര്‍ ജയില്‍ ചാടി
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രണ്ടു തടവുകാര്‍ ശനിയാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
രാജേഷ് യാദവ് (27), സൈനിക് സിങ് (27) എന്നിവരാണ് ജയില്‍ ചാടിയത്. കിടക്കവിരി ചേര്‍ത്തുകെട്ടി കയറാക്കി ജയിലിന്‍െറ മതില്‍ ചാടുകയായിരുന്നുവെന്ന് ജയില്‍ ഡി.ഐ.ജി ജി. കേശവ നായിഡു പറഞ്ഞു.
ബിഹാറിലെ ജഹന്‍ബാദ് ജില്ലാ നിവാസിയായ രാജേഷ് കൊലപാതകക്കുറ്റത്തിനും ഉത്തര്‍പ്രദേശുകാരനായ സൈനിക് ആര്‍മി നിയമപ്രകാരവുമാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടു മാസം മുമ്പാണ് ഇവരെ ഹൈദരാബാദിലെ ചെര്‍ലാപള്ളി ജയിലില്‍നിന്ന് വാരങ്കല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. രക്ഷപ്പെട്ട തടവുകാര്‍ക്കു വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.