ജയ്​ ശ്രീ റാം ബംഗാളി സംസ്​കാരത്തോട്​ ചേർന്ന്​ നിൽക്കുന്നതല്ല -അമർത്യാ സെൻ

കൊൽക്കത്ത: ജയ്​ ശ്രീ റാം വിളി ബംഗാളി സംസ്​കാരത്തോട്​ ചേർന്ന്​ നിൽക്കുന്നതല്ലെന്ന്​ നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്​ത്രജ്ഞനുമായ അമർത്യാ സെൻ. മാ ദുർഗ വിളിയാണ്​ ബംഗാളിൻെറ തനത്​ സംസ്​കാരമെന്നും അദ്ദേഹം വ്യക്​തമാക്കി.

മാ ദുർഗ മാത്രമാണ്​ ബംഗാളികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതെന്ന്​ ജാദവ്​പൂർ യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. രാമനവമിക്ക്​ ഈയടുത്ത കാലത്ത്​ മാത്രമാണ്​ ബംഗാളിൽ പ്രചാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല്​ വയസുകാരിയായ പേരകുട്ടിയോട്​ ആരാണ്​ ഇഷ്​ട ദൈവമെന്ന്​ താൻ ചോദിച്ചപ്പോൾ മാ ദുർഗയെന്ന മറുപടിയാണ്​ ലഭിച്ചത്​. ജനങ്ങളെ മർദിക്കാൻ വേണ്ടി മാത്രമാണ്​ ജയ്​ ശ്രീ റാം ഉപയോഗിക്കുന്നത്​. ജയ്​ ശ്രീ റാം വിളിക്കാത്തതിൻെറ പേരിൽ നിരവധി പേർക്ക്​ മർദനമേൽക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ്​​ അമർത്യാസൻെറ പ്രസ്​താവന.

Tags:    
News Summary - Jai Shri Ram is not associated with Bengali culture-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.