ജമ്മു കശ്മീരിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ബന്ദിപോരാ(ജമ്മു കശ്മീർ): ബന്ദിപോരാ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹജിൻ മേഖലയിലെ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന തീവ്രവാദികളെ വധിച്ചത്. വെടിവെപ്പ് അവസാനിച്ചെങ്കിലും രൂക്ഷമായ കല്ലേറാണ് പ്രദേശത്ത് തുടരുന്നത്.

സി.ആർ.പി.എഫ്, 13ാം രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഒാപ്പറേഷൻ വിഭാഗം തുടങ്ങിയവരുടെ  സംയുക്ത സേനയാണ് ഒാപ്പറേഷനുകൾക്ക് നേതൃത്ത്വം നൽകിയത്.

Tags:    
News Summary - J-K: Two terrorists gunned down in Bandipora encounter-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.