ഹിരാനഗറിൽ വെടിവെപ്പ്​; ബി.എസ്​.എഫ്​ ഉദ്യോഗസ്​ഥൻ കൊല്ലപ്പെട്ടു

ഹിരാനഗർ: ജമ്മുകശ്​മീർ അന്താരാഷ്​ട്ര അതിർത്തിയിലെ സാംബയിലുണ്ടായ വെടിവെപ്പിൽ അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്​ഥൻ കൊല്ലപ്പെട്ടു. ഇന്ന്​ പുലർച്ചെയാണ്​ വെടിവെപ്പുണ്ടായത്​. വെടിയേറ്റയുടൻ ജവാന്​ വൈദ്യസഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

മാങ്കുചക്ക്​ പോസ്​റ്റിലാണ്​ വെടിവെപ്പ്​ നടന്നത്​. അതിർത്തിക്കടുത്ത്​ സംശയാസ്​പദമായ നീക്കം കണ്ട ഉദ്യോഗസ്​ഥർ വെടിവെപ്പ്​ നടത്തുകയായിരുന്നു. ഉടൻ തിരിച്ചടി ഉണ്ടാവുകയും ഉദ്യോഗസ്​ഥന്​ വെടിയേൽക്കുകയും ചെയ്​തു. വെടി​െവപ്പ്​ അവസാനിച്ചെങ്കിലും സേന പ്രദേശത്ത്​ തിരച്ചിൽ തുടരുകയാണ്​. 

Tags:    
News Summary - J-K: BSF soldier killed in cross-border firing in Samba - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.