ദീപാവലിക്ക്​​ പണപ്പെരുപ്പം റെക്കോർഡ്​ ഉയരത്തിൽ; ഇനിയെങ്കിലും മോദിക്ക്​ ആർദ്രമായൊരു ഹൃദയമുണ്ടാവ​ട്ടെയെന്ന്​ രാഹുൽ

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവും പണപ്പെരുപ്പവും വീണ്ടും ചർച്ചയാക്കി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദീപാലി സമയത്ത്​ പണപ്പെരുപ്പം റെക്കോർഡിലെത്തിയെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

ദീപാവലിയാണ്​. പണപ്പെരുപ്പം റെക്കോർ ഉയരത്തിലാണ്​. ഇതൊരു തമാശയാണ്​. ജനങ്ങളോട്​ ആർദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സർക്കാറിന്​ ഉണ്ടാവ​ട്ടെയെന്ന്​ ആശംസിക്കുകയാണെന്ന്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു. നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക എന്നതായിരുന്നു ഇന്ധനവില വർധനവുമായി ബന്ധപ്പെട്ട്​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​. പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന്​ 120 രൂപയും കടന്ന്​ കുതിച്ചതോടെയാണ്​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ പുറത്ത്​ വന്നത്​. എണ്ണവില ഉയരുന്നത്​ പണപ്പെരുപ്പം കൂടാനും കാരണമാകുമെന്ന ആശങ്കയുണ്ട്​.  

Tags:    
News Summary - It's Diwali, inflation is at its peak: Rahul Gandhi takes swipe at Modi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.