ഇസ്രായേൽ-ഫലസ്തീൻ സംഘർഷം: യു.എൻ ഇടപെടണം; ദ്വിരാഷ്ട്രമാണ് പരിഹാരം -​യെച്ചൂരി

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ അപലപിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെയും തുടർന്നുണ്ടായ തിരിച്ചടിയേയും അപലപിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ യു.എൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എൻ ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. ഇസ്രായേലിന്റെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും രണ്ട് രാഷ്ട്രങ്ങൾ രുപീകരിക്കുക പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നും യെച്ചൂരി പറഞ്ഞു.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ വലതുപക്ഷ സർക്കാർ നടത്തിയ ആക്രമണങ്ങളിൽ ഈ വർഷം മാത്രം ഇതുവരെ 248 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 40 പേരും കുട്ടികളാണ്. ജൂത കു​ടിയേറ്റ കേന്ദ്രങ്ങൾ ഫലസ്തീൻ മണ്ണിൽ വ്യാപിപ്പിക്കുന്നത് നിർത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സ്’ അ​ധി​നി​വി​ഷ്ട ഗ​സ്സ​യി​ൽ​നി​ന്ന് ക​ര, വ്യോ​മ, ക​ട​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലിൽ കടന്നുകയറി ശ​നി​യാ​ഴ്ച നടത്തിയ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ 250ഓളം ​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1500 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു. മിന്നലാ​ക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 232ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1610 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, ജൂ​ത വി​ശേ​ഷ ആ​ച​ര​ണ​മാ​യ ‘സൂ​ക്കോ​ത്തി’​ന്റെ പേ​രി​ൽ എ​ണ്ണൂ​റോ​ളം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും ജൂ​ത പു​രോ​ഹി​ത​രും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ത്തി​യി​രി​ക്കു​ക​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ​ല​സ്തീ​നി​ൽ പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ര​യും ക​ട​ലും ആ​കാ​ശ​വും വ​ഴി ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്‍റെ ഭ​ട​ന്മാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​ത്.

Tags:    
News Summary - Israeli-Palestinian conflict: UN must intervene; Two states are the solution - Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.