Posted On
date_range Updated On
date_range ഗസ്സ: ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി ധർണ
ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ, കേന്ദ്ര സർക്കാറിന്റെ യു.എന്നിലെ നിലപാട് എന്നിവയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഞായറാഴ്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ധർണ നടത്തും.
സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനു മുന്നിൽ ഉച്ചക്ക് 12നാണ് ധർണ. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം ഗസ്സയിലെ കൂട്ടക്കൊല ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു. രണ്ടു ദിവസമായി ഡൽഹിയിൽ നടന്നുവരുന്ന കേന്ദ്ര കമ്മിറ്റി യോഗം ഞായറാഴ്ച രാവിലെ സമാപിക്കും. തുടർന്ന് മുഴുവൻ സി.സി അംഗങ്ങളും ധർണയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.