‘ഞാൻ ഇന്ത്യയെ സ്​നേഹിക്കുന്നു, എന്നെ ദേശവിരുദ്ധനെന്ന്​  വിളിച്ചുപോകരുത്’-​ഇർഫാൻ ഖാ​െൻറ മകൻ ബബിൽ ഖാൻ

രാജ്യത്ത്​ വർധിച്ചുവരുന്ന വെറുപ്പി​​െൻറ രാഷ്​ട്രീയത്തിൽ രോഷം പ്രകടിപ്പിച്ച്​ അന്തരിച്ച നടൻ ഇർഫാൻ ഖാ​​െൻറ മകൻ ബബിൽ ഖാൻ. ത​​െൻറ ിൻസ്​റ്റാഗ്രാം അകൗണ്ടിൽ സ്​റ്റോറികളായാണ്​ അദ്ദേഹം കുറിപ്പുകൾ ഇട്ടിരിക്കുന്നത്​. രാജ്യത്ത്​ മതത്തി​​െൻറ പേരിൽ ആളുകളുടെ അഭിപ്രായങ്ങൾ വിലയിരുത്ത​െപ്പടുന്നെന്നും മതം നോക്കിയാണ്​ പലരും പെരുമാറുന്നതെന്നും ബബിൽ പറയുന്നു.

‘രാജ്യത്ത്​ അധികാരമുള്ളവരെ കുറിച്ച്​ സ്വതന്ത്രമായി അഭിപ്രായം പറയാൻപോലും കഴിയുന്നില്ല. എന്തെങ്കിലും​ പറഞ്ഞാൽ എ​​െൻറ കരിയറിനെ ബാധിക്കുമെന്നാണ്​ എന്നോടൊപ്പമുള്ളവർ[ പറയുന്നത്​.  ഞാൻ ഭയത്തിലും ആശങ്കയിലുമാണ്​. എനിക്ക്​ എ​​െൻറ മതത്തി​​െൻറ പേരിൽ വിലയിരുത്തപ്പെടാൻ താൽപ്പര്യമില്ല. ഞാനൊരു മതമല്ല. രാജ്യത്തെ മറ്റുള്ളവരെപ്പോലെ ഞാനൊരു മനുഷ്യനാണ്​’-ബബിൽ എഴുതുന്നു. 

‘മതേതര ഇന്ത്യയുടെ പെ​െട്ടന്നുള്ള മാറ്റം പേടിപ്പെടുത്തുന്നതാണ്​. എന്നെ മതംനോക്കി മാറ്റിനിർത്തുന്ന സുഹൃത്തുക്കൾ അടുത്തകാലത്തായി എനിക്കുണ്ടായി. എനിക്കെ​​െൻറ സുഹൃത്തുക്കളെ നഷ്​ടപ്പെടുകയാണ്​. ഞാൻ ഇന്ത്യയെ സ്​നേഹിക്കുന്നു. എന്നെ ദേശവിരുദ്ധനെന്ന്​ വിളിച്ചുപോകരുത്. ഞാനൊരു ബോക്​സറാണ്​ അങ്ങിനെ വിളിക്കുന്നവരുടെ മൂക്കിടിച്ച്​ ഞാൻ പരത്തും’-ബബിൽ രോഷം കൊണ്ടു. 

Tags:    
News Summary - Irrfan Khan’s son Babil Khan: ‘I love India, don’t you dare call me anti-nationalist’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.