Posted On
date_range Updated On
date_range അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി മംഗളൂരുവിൽ അറസ്റ്റിൽ
മംഗളൂരു: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പഡുബിദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശി മുഫീസുൽ ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്.
കെട്ടിട നിർമാണ സ്ഥലത്ത് ഒപ്പം ജോലി ചെയ്യുന്ന ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബിസ്ക്കറ്റ് നൽകിയ ശേഷം കുട്ടിയെ തന്‍റെ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. വയറുവേദനയെത്തുടർന്ന് കുട്ടിയെ പഡുബിദ്രി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് പീഡന സൂചന ലഭിച്ചത്.
പഡുബിദ്രി പൊലീസ് കുട്ടിയെ ഉഡുപ്പി ഗവ. ശിശു ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ പീഡനം സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.