ഡൽഹിയിൽ വൈദ്യുതി മുടക്കം പതിവ്; ബി.ജെ.പി കെടുകാര്യസ്ഥതയെന്ന് എ.എ.പി

ന്യൂഡൽഹി: ബി.ജെ.പിയിലെ തർക്കങ്ങൾ മൂലമാണ് ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതെന്ന് എ.എ.പി. ഇതുമൂലം രാജ്യ തലസ്ഥാനത്തെ ജനത ദുരിതം അനുഭവിക്കുകയാണെന്നും എ.എ.പി കുറ്റപ്പെടുത്തി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ദീർഘനേരത്തേക്ക് വൈദ്യുതിമുടക്കം പതിവാവുകയാണ്. ഇതിന് കാരണം ബി.ജെ.പിയുടെ കെടുകാര്യസ്ഥതയാണെന്നും എ.എ.പി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു.

ബി.ജെ.പി നേതാക്കൾ ചെറുസംഘങ്ങളായി യോഗം ചേരുകയാണ്. നിരവധി യോഗങ്ങൾക്ക് ശേഷവും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും എ.എ.പി കുറ്റപ്പെടുത്തി.

നിരവധി ദിവസമായി വൈദ്യുതി മുടക്കം തുടരുകയാണ്. ഇതിന് ഡൽഹി ജനത എന്തിന് അനുഭവിക്കണമെന്നും എ.എ.പി വക്താവ് ചോദിച്ചു. അതേസമയം, എ.എ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി നേതാ് പ്രവീൺ ശങ്കർ കപൂർ രംഗത്തെത്തി. സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളും നിരാകരിച്ചിട്ടും നുണയുടെ രാഷ്ട്രീയം അവസാനിപ്പിക്കാൻ എ.എ.പി തയാറായിട്ടില്ലെന്ന് കപൂർ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വാർത്തകളിൽ ഇടംപിടിക്കുന്നതിന് വേണ്ടിയാണ് എ.എ.പി നേതാവ് പ്രിയങ്ക കക്കർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് എ.എ.പി ഏറ്റുവാങ്ങിയത്. 70 സീറ്റുകളിൽ 48 എണ്ണത്തിൽ വിജയിച്ചാണ്  ബി.ജെ.പി ഡൽഹി പിടിച്ചത്. അരവിന്ദ് കെജ്രിവാൾ ഉൾപ്പടെയുള്ള എ.എ.പി നേതാക്കൾ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു.

Tags:    
News Summary - Internal tussle delaying appointment of Delhi CM, alleges AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.