മമതയുടെ പ്രസ്​താവന പാർലമെൻറിന്​ അപമാനം -സ്​മൃതി ഇറാനി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ യു.എൻ മേൽനോട്ടത്തിൽ ജനഹിത പരിശോധന വേണമെന്ന പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്​താവനക്കെതിരെ കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി.

മമതയുടെ പ്രസ്​താവന പാർല​െമൻറിന്​ അപമാനമാണെന്ന്​ സ്​മൃതി ഇറാനി പറഞ്ഞു. കൊൽക്കത്തയിലെ ഹോട്ടലിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു സ്​മൃതി ഇറാനി മമതയെ വിമർശിച്ചത്​. പൗരത്വ ഭേദഗതി നിയമത്തിൽ യു.എൻ മേൽനോട്ടത്തിൽ ജനഹിത പരിശോധന വേണമെന്നായിരുന്നു മമതയുടെ ആവശ്യം. ഇത്തരത്തിൽ നടത്തുന്ന ജനഹിത പരിശോധന പരാജയപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും മമത ബാനർജി വ്യക്​തമാക്കിയിരുന്നു.

ആ​വ​ശ്യ​പ്പെ​ട്ട​ത്​ അ​ഭി​പ്രാ​യ വോ​െ​ട്ട​ടു​പ്പ്​ –മ​മ​ത
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലും പ​ട്ടി​ക​യി​ലും ഹി​ത​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട​തി​ന്​ മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി.​ജെ.​പി രം​ഗ​ത്തു​വ​ന്ന​തി​നി​ടെ, താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്​ അ​ഭി​​പ്രാ​യ വോ​െ​ട്ട​ടു​പ്പാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ‘‘എ​​​െൻറ രാ​ജ്യ​ത്തെ​യും അ​തി​​െ​ല ജ​ന​ങ്ങ​െ​ള​യും എ​നി​ക്ക്​ വി​ശ്വാ​സ​മു​ണ്ട്. ഹി​ത​പ​രി​േ​ശാ​ധ​ന എ​ന്ന​ല്ല, അ​ഭി​പ്രാ​യ വോ​െ​ട്ട​ടു​പ്പ്​ എ​ന്നാ​ണ്​ ഞാ​ൻ പ​റ​ഞ്ഞ​ത്. അ​തി​ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ​പോ​ലു​ള്ള വി​ദ​ഗ്​​ധ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണം’’ -മ​മ​ത വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - "Insult To Parliament": Smriti Irani On Mamata Banerjee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.