മരിച്ച നാവികൻ സിതേന്ദ്ര സിങ്
Posted On
date_range Updated On
date_range ഐ.എൻ.എസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: നാവികന്‍റെ മൃതദേഹം കണ്ടെത്തി
മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രയിലുണ്ടായ തീപിടിത്തത്തിനിടയിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്താനായത്. സിതേന്ദ്ര സിങ്ങാണ് മരിച്ച നാവികൻ.
ഞായറാഴ്ച വൈകീട്ട് മുംബൈ ഡോക്‍യാർഡിൽ തീപിടിച്ച കപ്പലിന് സാരമായ തകരാർ സംഭവിക്കുകയും ഒരുവശത്തേക്ക് ചരിയുകയും ചെയ്തിരുന്നു. നേവി ചീഫ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി കഴിഞ്ഞ ദിവസം ഡോക് യാർഡ് സന്ദർശിച്ച് അപകട സാഹചര്യം വിലയിരുത്തി.
കപ്പലിന്റെ കേടുപാടുകൾ തീർത്ത് യുദ്ധസജ്ജമാക്കാൻ ത്രിപാഠി നിർദേശം നൽകിയതായി നാവികസേന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.