Posted On
date_range Updated On
date_range യു.പിയില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 90 പെണ്‍കുട്ടികള്‍ക്ക് കോവിഡ്
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 90 പേര്‍ക്ക് കോവിഡ്. വനിതാ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടു ദിവസത്തിനിടെ നാരീ നികേതനിലെ 90 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരെയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് -ഡെപ്യൂട്ടി ഡയറക്ടര്‍ നിത ഐര്‍വാള്‍ പറഞ്ഞു.
അന്തേവാസികള്‍ക്ക് എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിച്ചത്. 58 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,54,418 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.