Posted On
date_range Updated On
date_range മുംബൈ റെയിൽവേ സ്റ്റേഷനിൽനിന്ന് കൈക്കുഞ്ഞിനെ മോഷ്ടിച്ചു; ഭിക്ഷാടന റാക്കറ്റെന്ന് പൊലീസ്
മുംബൈ റെയിൽവേ സ്റ്റേഷനിൽനിന്ന് കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ ബോറിവലി സ്‌റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
സെപ്തംബർ എട്ടിന് ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കുഞ്ഞിനെയും മോഷ്ടിച്ചുകൊണ്ടുപോയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ബോറിവാലി ജി.ആർ.പിയിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കുഞ്ഞിനെ മോഷ്ടിച്ച യുവതിയെ ദാദർ റെയിൽവേ സ്റ്റേഷനിൽ കാണുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് യുവതിയെ പിടികൂടി. തുടർച്ചയായി കുട്ടികളെ മോഷ്ടിക്കുന്നതിന് പിന്നിൽ ഭിക്ഷാടന മാഫിയ ആകാൻ സാധ്യതയുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.