ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

ഹൈദരാബാദ്: ലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ ചക്രം പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 73 യാത്രക്കാരെയും നാല് ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. 

ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. ഉടന്‍തന്നെ അഗ്നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എൽ.എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.  ഇതേതുടർന്ന് റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടു. റണ്‍വേ നിലച്ചുപോയതിനാല്‍ ഏതാനും വിമാനങ്ങള്‍ ബെംഗളൂരു, ചെന്നൈ വഴിതിരിച്ചുവിട്ടു. 

Tags:    
News Summary - Indigo plane tyre bursts when landing-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.