Posted On
date_range Updated On
date_range വിമാനത്തിന്‍റെ ക്യാബിനിൽ എലി; സർവീസ് റദ്ദാക്കി ഇൻഡിഗോ
പനജി: വിമാനത്തിന്‍റെ ക്യാബിനിൽ എലിയെ കണ്ടതിനു പിന്നാലെ ഗോവയിൽനിന്ന് ലഖ്നോയിലേക്കുള്ള സർവീസ് റദ്ദാക്കി ഇൻഡിഗോ. ചൊവ്വാഴ്ച വൈകിട്ട് 6.25ന് ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 6ഇ 6811 ഫ്ളൈറ്റാണ് റദ്ദാക്കിയത്. എലിയെ കണ്ടെത്തിയതിനു പിന്നാലെ യാത്രക്കാരെയും ലഗേജും പുറത്തിറക്കി. രണ്ട് മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ലഖ്നോയിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.