രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു. 2021ൽ ഇത്​ മൂന്നാം തവണയാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 20,000 കടക്കുന്നത്. കഴിഞ്ഞ ദിവസം 22,854 പേർക്ക്​ കോവിഡ്​ ബാധിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,285,561 ആയി ഉയർന്നു.

1,89,226 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 126 പേർ രോഗം ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,58,189 ആയി ഉയർന്നു. ജനുവരി ആദ്യവാരമാണ്​ ഇതിന്​ മുമ്പ്​ കോവിഡ്​ രോഗികളുടെ പ്രതിദിന എണ്ണം 20,000 കടന്നത്​.

ഇന്ത്യയിലെ കോവിഡ്​ രോഗികളിൽ 86 ശതമാനവും ആറ്​ സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കുറിപ്പിൽ പറയുന്നു. മഹാരാഷ്​ട്ര, കേരളം, പഞ്ചാബ്​, കർണാടക, ഗുജറാത്ത്​, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ രോഗികളുടെ എണ്ണം കൂടുതൽ​. മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം 13,659 പേർക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. 

Tags:    
News Summary - India's daily Covid-19 cases cross 20K mark for third time this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.