രാജ്യത്ത്​ 24 മണിക്കൂറിൽ 38000ത്തിലധികം പേർക്ക്​ കോവിഡ്​

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38, 902 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 543 പേർ മരിക്കുകയും ചെയ്​തു. ഒരു ദിവസത്തിനുള്ളിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്​.

ഇന്ത്യയിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 10,77,618 പേരായി ഉയർന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ കണക്ക്​ പുറത്തു വിട്ടത്​. 

26,816 പേർ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. നിലവിൽ 3,73,379 പേരാണ്​ ചികിത്സയിലുള്ളത്​. 6,77,423 പേർ രോഗമുക്തരായി.

രാജ്യത്ത്​ കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്​ട്രയാണ്​. ശനിയാഴ്​ച വരെ 3,00,937 പേർക്കാണ്​ ഇവിടെ രോഗം സ്ഥിരീകരിച്ചത്​. 

ജൂലൈ 18 വരെ 1,34,33,742 സാമ്പിളുകൾ പരി​ശോധിച്ചിട്ടുണ്ട്​. ഇന്നലെ മാത്രം 3,61,024 സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) അറിയിച്ചു. 

Tags:    
News Summary - India's COVID19 tally reaches 10,77,618; highest single-day spike of 38,902 cases -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.