രാജ്നാഥ് നാല് മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചു

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ പാകിസ്താന്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍  ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാല് സംസ്ഥാന മുഖ്യമന്ത്രിമാരുമായും ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടു.  ബംഗാള്‍, ഒഡിഷ, പഞ്ചാബ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി,  നവീന്‍ പട്നായക്, പ്രകാശ് സിങ് ബാദല്‍,  നിതീഷ്കുമാര്‍ എന്നിവരുമായാണ് മന്ത്രി ഫോണില്‍ സംസാരിച്ചത്. കരസേന ആക്രമണം നടത്തിയ വിവരം  പുറത്തുവന്ന ഉടനെയായിരുന്നു ഫോണ്‍വിളി.  മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെയും ഫോണില്‍ വിളിച്ച് മന്ത്രി ആക്രമണ വിവരങ്ങള്‍ ധരിപ്പിച്ചു.

Tags:    
News Summary - indian surgical strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.