മഞ്ഞുവീഴ്ച; കശ്മീരില്‍ അഞ്ചു സൈനികരെ രക്ഷിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മഞ്ഞുവീഴ്ചയിലകപ്പെട്ട അഞ്ചു സൈനികരെ രക്ഷിച്ചു. നിയന്ത്രണരേഖയോടു ചേര്‍ന്ന മച്ചില്‍ മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് 56 ആര്‍.ആര്‍ വിഭാഗത്തിലെ സൈനികര്‍ കുടുങ്ങിയത്. സൈനിക പോസ്റ്റുണ്ടായിരുന്ന സ്ഥലത്ത് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ കണ്ടത്തെിയത്. സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

താഴ്വരയില്‍ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ആരംഭിച്ച ഹിമപാതം തുടരുകയാണ്. ഇതിനകം 15 സൈനികരടക്കം 21 പേര്‍  മരിച്ചതായി സര്‍ക്കാര്‍  വൃത്തങ്ങള്‍ അറിയിച്ചു. കുപ്വാര, ബന്ദിപുര, ബാരാമുല്ല, കുല്‍ഗാം, ബുദ്ഗാം, കാര്‍ഗില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച ഭീഷണിയുള്ളത്.

ഹിമപാതത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികളായ രണ്ടു സൈനികരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം അറിയിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ ബി. ഇളവരശന്‍, മധുര സ്വദേശി സുന്ദരപാണ്ഡി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Tags:    
News Summary - Indian soldiers buried under Kashmir snow rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.