ഫയൽ ചിത്രം
Posted On
date_range Updated On
date_range കരസേനക്കായി പുതിയ യൂനിഫോം ഒരുങ്ങുന്നു; ഒലിവും മണ്ണും കലർന്ന നിറം, ചൂടിലും തണുപ്പിലും ഉപയോഗിക്കാം
ന്യൂഡൽഹി: ഇന്ത്യൻ കരസേനക്ക് പുതിയ യുദ്ധ യൂനിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂനിഫോം അടുത്ത വർഷം ജനുവരി 15നു നടക്കുന്ന സൈനിക ദിന പരേഡിൽ അവതരിപ്പിക്കാനാണ് നീക്കം.
ഒലിവും മണ്ണും ഉൾപ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉൾക്കൊള്ളുന്ന യൂണിഫോമുകൾ, സൈനികരുടെ വിന്യാസ മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ യൂനിഫോമുകളും മറ്റും സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷമാണ് യൂനിഫോം തയാറാക്കിയിട്ടുള്ളതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സൈനികർക്ക് ഉഷ്ണകാലത്തും ശൈത്യ കാലത്തും ഒരുപോലെ സുഖകരമായി ഉപയോഗിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.