Posted On
date_range Updated On
date_range മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഇംഫാൽ: മണിപ്പൂരിൽ സൈനികനെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കരസേനയുടെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡി.എസ്.സി) പ്ലാറ്റൂണിലെ ശിപായി സെർതോ താങ്താങ് കോമിന്‍റെ (41) മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 10ഓടെ വീട്ടിൽ നിന്നാണ് സൈനികനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. പിന്നീട് ഇന്ന് രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ഗ്രാമത്തിൽ നിന്ന് മൃതേദഹം കണ്ടെത്തുകയായിരുന്നു. തലയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതേദഹം.
ഇംഫാൽ വെസ്റ്റിലെ തരുങ് സ്വദേശിയായ സൈനികൻ അവധിയിലായിരുന്നെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നു പേർ വീട്ടിൽ അതിക്രമിച്ച് കയറി പിതാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സൈനികന്‍റെ 10 വയസ്സുകാരൻ മകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.