ഇന്ത്യയും സിംഗപ്പൂരുമായി മൂന്നു ധാരണപത്രങ്ങള്‍

ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തും ഭീകരതക്കെതിരായ നിലപാടുകളിലും സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സിംഗപ്പൂരും തീരുമാനിച്ചു. നൈപുണ്യവികസനത്തിലടക്കം മൂന്നു ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. ധനമന്ത്രിമാര്‍ സഹാധ്യക്ഷരായി സാമ്പത്തിക സംഭാഷണ സംവിധാനം രൂപവത്കരിക്കാന്‍ തീരുമാനിച്ചു.  
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലത്തെിയ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീഷ്യന്‍ ലോങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണങ്ങളെ തുടര്‍ന്നാണിത്.
പ്രതിരോധം, നിക്ഷേപം, സുരക്ഷ എന്നീ രംഗങ്ങളില്‍ തന്ത്രപരമായ പങ്കാളിത്തം വളര്‍ത്തും. ബൗദ്ധിക സ്വത്തവകാശ രംഗത്തും ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും സിംഗപ്പൂര്‍ ഐ.ടി.ഇ.ഇ.എസും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സഹകരിക്കും. വിപുല സാമ്പത്തിക സഹകരണ കരാറിന്‍െറ രണ്ടാമത്തെ അവലോകന നടപടി വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരതയും വര്‍ധിച്ചുവരുന്ന മൗലികതയും രണ്ടു രാജ്യങ്ങള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
സിംഗപ്പൂര്‍ പ്രധാനമന്ത്രിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഭീകരതയെ അപലപിച്ചു.
വിമാനത്താവളത്തില്‍നിന്ന് വി.വി.ഐ.പി കാറും അകമ്പടി വാഹന വ്യൂഹവും ഒഴിവാക്കി, ചാര്‍ട്ടര്‍ ചെയ്ത ബസില്‍ താമസിക്കുന്ന ഹോട്ടലിലേക്ക് സിംഗപ്പൂര്‍ പ്രധാനമന്ത്രിയും പത്നിയും മന്ത്രി-എം.പിമാര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവും നീങ്ങിയത് ശ്രദ്ധേയമായി.

 

Tags:    
News Summary - india singapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.