Posted On
date_range Updated On
date_range ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11,793 പേർക്ക് കോവിഡ്; 27മരണം
ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയി. 96,700 പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം 9,486 പേർ രോഗമുക്തി നേടി. 98.57 ആണ് രോഗമുക്തി നിരക്ക്. പ്രതിദിനിന രോഗസ്ഥിരീകരണ നിരക്ക് 2.49 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.36 ശതമാനവും. കഴിഞ്ഞദിവസം 17,073 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.